പഴങ്ങനാട്: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയുടെ കീഴിലുളള പൊയ്യക്കുന്നം ഞാറള്ളൂർ ഗുരുചൈതന്യ കുടുംബയൂണിറ്റ് പത്താംവാർഷികവും സർവൈശ്വര്യപൂജയും നടന്നു. പൂജയ്ക്ക് ഷിബു ശാന്തി നേതൃത്വം നൽകി. വാർഷികം ആലുവ യൂണിയൻ ഡയറക്ടർ ബോർഡംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ഷിനോഷ് പരിയാരം മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, പി.കെ. ബിജു, പി.കെ. പ്രകാശൻ, അജിത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.