mvpa-483
പേഴക്കാപ്പിള്ളി ആസാദ് വായനശാലയുടെയും പേഴക്കാപ്പിള്ളി യുവജന കൂട്ടായ്മയുടെയും ആഭിമൂഖ്യത്തിൽ നടത്തിയ മൂന്നാമത് പേഴക്കാപ്പിള്ളി മിനിമാരത്തൺ എൽദോഎബ്രാഹം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് വായനശാലയുടെയും പേഴക്കാപ്പിള്ളി യുവജന കൂട്ടായ്മയുടെയും അഭിമുഖ്യത്തിൽ മൂന്നാമത് പേഴക്കാപ്പിള്ളി മിനിമാരത്തൺ സംഘടിപ്പിച്ചു. കായികതാരങ്ങൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, കലാകാരൻമാർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്ത മാരത്തൺ എൽദോ എബ്രാഹം എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആസാദ് വായനശാല അങ്കണത്തിൽ നിന്നാരംഭിച്ചു. എം ജി യൂണിവേഴ്‌സിറ്റി ഇന്റർ വാഴ്‌സിറ്റി താരം ബിനോയി ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം ജില്ലാപഞ്ചായത്ത് അംഗം എൻ അരുൺ നിർവഹിച്ചു.

പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം പായിപ്ര കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, സെക്രട്ടറി സി.ടി. ഉലഹന്നാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ബഷീർ, കെ.എച്ച്. സിദ്ദിഖ്, മാത്യൂസ് വർക്കി, നൂർജഹാൻ നാസർ, ഒ.കെ. മോഹനൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.എ. കബീർ, വ്യാപാരി സമിതി പ്രസിഡന്റ് ബാബു മലപ്പാൻ, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് , മുടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ജോയി, വി.എം. നവാസ്, വി.ഇ. നാസർ, ഇ.എ. ഹരിദാസ്, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, അൻഷാജ് തേനാലിൽ എന്നിവർ സംസാരിച്ചു.