block-pancha-taith
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ബാല സംസ്‌കൃതി 2019 പ്രോജ്ര്രകിന്റെ ഉദ്ഘാടനം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി. ഹോർമീസ് മെമ്മോറിയൽ ഹാളിൽ യുവ സിനിമാ സംവിധായകൻ ജോസ് സെബാസ്റ്റ്യൻ നിർവഹിക്കുന്നു

അങ്കമാലി : കുട്ടികളുടെ കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബാലസംസ്‌കൃതി 2019 പ്രോജക്ടിന് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലെ വിദ്യാഭാസ സ്ഥാപനങ്ങളുമായും കുടുംബശ്രീ ബാലസഭകളുമായും സഹകരിച്ചാണ് നടപ്പാക്കുന്നത്.

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി. ഹോർമീസ് മെമ്മോറിയൽ ഹാളിൽ യുവ സംവിധായകൻ ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗീസ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, കെ.വി ബിബീഷ്, ഗ്രേസി റാഫേൽ, ലാലി ആന്റു, ബ്ര.ടോമി ഞാറക്കുളം, പി.സി ബാലകൃഷ്ണൻ, ജോംജി ജോസ്, കെ.പി ഷൈജു, ഡോ.വിനിത ജോബി, ടി.ആർ വിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.

ടോം ജോസ് അങ്കമാലി, കുൽസം കബീർ, വിൽസൺ മലയാറ്റൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.