murchants
മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടന്ന രക്തദാനസേന രൂപീകരണവും ബോധവത്കരണ സെമിനാറും റോജി എം ജോൺ എം .എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : റിപ്പബ്ളിക് ദിനത്തിൽ രക്തദാനസേന രൂപീകരിച്ച് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് മാതൃകയായി എറണാകുളം ലൂർദ് ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാനസേന രൂപീകരണവും ബോധവത്കരണ സെമിനാറും റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നിക്സൺ മാവേലി മുഖ്യസന്ദേശം നൽകി. യൂത്ത്‌വിംഗ് പ്രസിഡന്റ് സനൂജ് സ്റ്റീഫൻ, ജോണി കുര്യാക്കോസ്, ജിബീഷ്‌കുമാർ, എം.വി. ആൻഡ്രൂസ്, ബിനു തോമസ്, ബിജു പൂപ്പത്ത്, കെ.എൻ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു