നെടുമ്പാശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) പത്തു കോടി രൂപ നൽകി. സിയാലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് ഏറ്റുവാങ്ങി. സിയാൽ ഡയറക്‌ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, കെ. റോയ് പോൾ, എ.കെ. രമണി, എം.എ. യൂസഫ് അലി, എൻ.വി. ജോർജ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, സി.എഫ്.ഒ സുനിൽ ചാക്കോ എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിൽ നിന്ന് സമാഹരിച്ച 2.90 കോടി രൂപ നേരത്തെ സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപയും അതിന് മുൻവർഷം സംസ്ഥാന ശുചിത്വ മിഷന് നാലുകോടി രൂപയും സിയാൽ നൽകിയുന്നു.