mvpa-484
കെ.എ. കേരളിയന്റെ സ്മരാണാർത്ഥം കിസാൻസഭ ഏർപ്പെടുത്തിയ ദുരിതാശ്വാസ കിറ്റ് വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കിസാൻസഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിത കർഷക കൺവെൻഷൻ നടത്തി. മൂവാറ്റുപുഴ മാടശേരി ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക നേതാവായിരുന്ന കെ.എ. കേരളീയന്റെ സ്മരാണാർത്ഥം കിസാൻസഭ ഏർപ്പെടുത്തിയ ദുരിതാശ്വായ കിറ്റുകളും എം.എൽ.എ വിതരണം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് യുവവിദ്യാർത്ഥി കർഷകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എ. നവാസ്, എൻ.പി. പോൾ, പി.വി. ഐസക്ക്, എൽദോ മുകളേൽ, കെ.ആർ. രാജൻ, ജോസ് മാത്യു, അജി ജോസ് എന്നിവർ സംസാരിച്ചു.