sabarimala

കൊച്ചി: ശബരിമല തന്ത്രിക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ബംഗളൂരു സ്വദേശി വി. രഞ്ജിത്ത് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജനുവരി രണ്ടിന് കനകദുർഗയും ബിന്ദുവും ദർശനം നടത്തിയതിനെത്തുടർന്ന് തന്ത്രി നടയടച്ചു ശുദ്ധിക്രിയ നടത്തിയതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിക്ക് നോട്ടീസ് നൽകിയത്. ഇത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ബോർഡിന് അധികാരമില്ലാത്ത നടപടിയാണെന്നും ആരോപിച്ചായിരുന്നു ഹർജി.

ദേവസ്വം ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്യാൻ ഹർജിക്കാരന് അവകാശം ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ചേർത്തല തുറവൂർ സ്വദേശി ടി.കെ. കൃഷ്‌ണശർമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.