karatte-
പറവൂരിൽ നടന്ന സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ന്യൂ കായ് ഷീൻ കാൻ ഷിറ്റോ റിയോ കരാട്ടെ സ്കൂളും മാർഷ്യൽ ആർട്സ് അക്കാഡമി ഒഫ് ഇന്ത്യയും ചേർന്ന് നടത്തിയ സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ ലിറ്റിൽ ഹാർട്സ് സ്കൂൾ 50 പോയിന്റോടെ ഓവറാൾ ചാമ്പ്യൻമാരായി. കൊല്ലം ശ്രീബുദ്ധ സ്കൂൾ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക്ക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.