mla
യുവകൂട്ടായ്മ ചൂണ്ടാംതുരുത്തി സ്വദേശി കുഞ്ഞപ്പൻ - തങ്കമ്മ ദമ്പതികൾക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം അൻവർസാദത്ത് എം.എൽ.എ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ എന്നിവർ ചേർന്ന് കൈമാറുന്നു

നെടുമ്പാശേരി: പ്രളയം വേട്ടയാടിയ കുഞ്ഞപ്പൻെറ കുടുംബത്തിന് യുവകൂട്ടായ്മ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. നെടുമ്പാശേരി ചൂണ്ടാംതുരുത്തി സ്വദേശി കുഞ്ഞപ്പൻ - തങ്കമ്മ ദമ്പതികൾക്കായി മേക്കാട് മോർ ഇഗ്‌നാത്തിയോസ് പള്ളിയോട് ചേർന്ന് യുവകൂട്ടായ്മയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്.

പള്ളിയിലെ വനിതാ സമാജം പ്രവർത്തകരുടയും നാട്ടിലും, വിദേശത്തുമുള്ള സുമനസുകളുടെയും സഹായത്തോടെയാണ് 500 ചതുരശ്രയടി വിസ്തൃതിയുള്ള വീട് നിർമ്മിച്ചത്. വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ഭക്ഷ്യസാധനങ്ങളും ഇതോടൊപ്പം സമ്മാനിച്ചു. അൻവർസാദത്ത് എം.എൽ.എ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ എന്നിവർ താക്കോൽ കൈമാറി. വാർഡ് മെമ്പർ എം.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഫാ. എബിൻ ഏല്യാസ്, യുവകൂട്ടായ്മ ഭാരവാഹികളായ സാലുപോൾ, അഭിലാഷ് ബി. നായർ, പി.എ. ജേക്കബ്, മനു മത്തായി, സഹകരണ ബാങ്ക് പ്രസിഡന്റ് ജിസ് തോമസ്, സി.പി. തര്യൻ, ടി.എ. ചന്ദ്രൻ, എം.എൻ. ഗോപി, പി.വി. തോമസ്, പി.സി. ഏല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു .