school
നായത്തോട് സകൂൾ വാർഷീകാഘോഷം നഗരസഭ അധ്യക്ഷ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വാർഷികം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. റോയി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ആർ. കുമാരനെ ചെയർപേഴ്സൻ ആദരിച്ചു. കലാ-കായിക പ്രതിഭകൾക്ക് ഷോബി ജോർജ് ട്രോഫികൾ വിതരണം ചെയ്തു.
സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ വി. പ്രദൂഷയ്ക്ക് പി.ടി.എയുടെ ഉപഹാരം സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ. ഷിയോ പോൾ സമ്മാനിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുരുവിക്കൂട്ടം എന്ന ഡിജിറ്റൽ മാഗസിൻ കെ.ആർ. കുമാരനും സർഗകാന്തി സ്കൂൾ മാഗസിൻ പ്രിൻസിപ്പലും പ്രകാശിപ്പിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് എം.എസ്. ഗിരീഷ്‌കുമാറും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള കെ.ആർ. കുമാരൻ മാസ്റ്റർ എൻഡോവ്മെന്റ് കൗൺസിലർ ടി. വൈ. ഏല്യാസും വിതരണം ചെയ്തു. കൗൺസിലർമാരായ എം.എ.സുലോചന, കെ.ആർ. സുബ്രൻ, സി.കെ. സുനിത , സ്മൃതി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.