ആലുവ: പ്രളയബാധിതരായ വിധവകൾക്ക് കേരള സംസ്ഥാന വിധവാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തയ്യൽ മെഷീൻ വിതരണം ചെയ്തു. കളമശേരി നിയോജകമണ്ഡലത്തിലെ ഐഷു അലിക്ക് തയ്യൽ മെഷീൻ നൽകി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെമീന നസീർ അദ്ധ്യക്ഷതവഹിച്ചു. വിധവ അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ സുധീർ അസീസ്, മണ്ഡലം പ്രസിഡണ്ട് സുനിത, ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ സവാദ്, സൈഫുന്നിസ റഷീദ്, വി.എ. മുഹമ്മദ് കാസിം, സി.ബി. നസീർ, സി.എ. ഷംസുദ്ദീൻ, പി.കെ. സലാം എന്നിവർ സംസാരിച്ചു.