sevabharathi-
വള്ളുവള്ളി ചാമയതുരുത്ത് സന്തോഷിന് സേവാഭാരതി നിർമ്മിച്ചു നൽകുന്ന വീടിന് ആർ.എസ്.എസ് ജില്ല വ്യാവസ്ഥ പ്രമുഖ് പി.എൻ. രാമൻ മാസ്റ്റർ തറക്കല്ലിടുന്നു.

പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വള്ളുവള്ളി ചാമയതുരുത്ത് സന്തോഷിന് സേവാഭാരതി വള്ളുവള്ളി യൂണിറ്റ് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ആർ.എസ്.എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് പി.എൻ. രാമൻ നിർവ്വഹിച്ചു. സേവാഭാരതി താലൂക്ക് പ്രസിഡന്റ് എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു. സന്ദേശൻ, പ്രശോഭൻ എന്നിവർ ആചാര്യകർമ്മം നിർവഹിച്ചു. സേവാഭാരതി സെക്രട്ടറി സതീശൻ പെരുവാരം, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അജി പോട്ടശേരി, കെ.ടി. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.