ആലുവ: അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയുടേയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കനക പോളിപാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ അണ്ടർ 13 ജില്ലാ ഓപ്പൺ ചെസ് ടൂർണമെൻറിന്റെ ഓപ്പൺ വിഭാഗത്തിൽ ഹരി ആർ. ചന്ദ്രൻ ചാമ്പ്യനായി.
എ. ഗിരിധർ, നിഹാൽ നിതീഷ്, നിരഞ്ജൻ ശ്രീജിത്ത് മോൻ, ആദിത്യ എ. ചുള്ളിക്കാട് എന്നിവർ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ട്വിങ്കിൾറിജു ചാമ്പ്യനായി. സാറാജോ സാം, ലക്ഷ്മി രാഗേഷ്, എലിൻ ബ്ലേസ്, സാന്ദ്രനായർ എന്നിവർ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്ക് തമിഴ് നോവലിസ്റ്റ് കലൈവാണി കലേഷ് സമ്മാനദാനം നിർവഹിച്ചു. ശുഭ രാഗേഷ്, ബിസ്മി അജയ്, പി.എസ്. അമീർ, എം. കണ്ണൻ എന്നിവർ സംസാരിച്ചു.