kerala-high-court

കൊച്ചി : കേരളത്തിലെ പ്രളയ കാരണം കണ്ടെത്താനും, ഭാവിയിൽ ആവർത്തിക്കാതിരിക്കാനുമുള്ള സമഗ്രപഠനത്തിന് ഉന്നതതല സാങ്കേതിക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ഫോർ റെസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകി. പ്രളയം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് സാങ്കേതിക മേഖലയിൽ 65 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ സമഗ്രപഠനം വേണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ മുഖ്യമന്ത്രിക്കും സംസ്ഥാന പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാനും ഒക്ടോബർ 30 ന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ദുരന്തം വരും വർഷങ്ങളിലും ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.