dubai-trafficking

കൊച്ചി : ദുബായ് മനുഷ്യക്കടത്തു കേസിലെ പ്രതി കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി കെ.വി. സുരേഷിന് ഹൈക്കോടതി നിർദ്ദേശപ്രകാരം എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. നേരത്തേ ഇൗ കേസിൽ സി.ബി.ഐ കോടതി സുരേഷിന് പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ജാമ്യത്തിന് സുരേഷ് കോടതിയെ സമീപിച്ചത്. ജാമ്യത്തിനായി പ്രതി 15,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഇതിനു പുറമേ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വ്യാജ യാത്രാരേഖകൾ ഉപയോഗിച്ച് യുവതികളെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി ദുബായിലേക്ക് കടത്തി പെൺവാണിഭ സംഘങ്ങൾക്ക് കൈമാറിയെന്നാണ് സുരേഷിനെതിരെയുള്ള കുറ്റം.