mvpa-487
നിരാമയ ഇൻഷ്വറൻസ്‌കാർഡ് പുതുക്കുന്നതിന്റെയും പുതിയ അപേക്ഷ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ കുടുംബകോടതി ജഡ്ജി വി ദിലീപ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദൃം, മൾട്ടിപ്പൾഡിസെബലിറ്റി എന്നീ വൈകല്യങ്ങളുള്ള വ്യക്തികൾക്ക് നൽകുന്ന ഒരുലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പദ്ധതിയായ നിരാമയ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്നതിന്റെയും പുതിയ അപേക്ഷ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ കുടുംബകോടതി ജഡ്ജി വി. ദിലീപ് നിർവഹിച്ചു. സബ് ജഡ്ജി എം.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി. സുരേഷ്, അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ടിഗിൻസ് ജോർജ്, അഡ്വ. ടോണി ജോസ്, ജിമ്മി ജോസ്.ടി തുടങ്ങിയവർ സംസാരിച്ചു.

നിലവിൽ നിരാമയ കാർഡ് ലഭിച്ചവരുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. കാർഡ് പുതുക്കുന്നതിനായി പഴയകാർഡിന്റെ പകർപ്പോടുകൂടിയുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി സമുച്ചയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും സ്വീകരിക്കും. പുതിയതായി കാർഡിന് അപേക്ഷിക്കുന്നവർ ആധാർ കാർഡ്, മെഡിക്കൽ ബോർഡിൽ നിന്ന് ലഭിച്ച ഡിസെബലിറ്റി സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക്, ജനനസർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് 0485 2837733 എന്ന നമ്പറിൽ ഓഫീസ് സമയത്ത് വിളിക്കുക

.