santhosh-trophy-kerala-te
santhosh trophy kerala team

കൊച്ചി: നെയ്‌വേലിയിൽ നടക്കുന്ന സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളത്തെ ഇക്കുറി നയിക്കുന്നത് എസ്.ബി.ടിയിലെ എസ്. സീസണാണ്. ഗോൾ കീപ്പർ മിഥുനാണ് ഉപനായകൻ.

കൊച്ചിയിൽ കേരള ഫുട്‌ബാൾ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പരിശീലകൻ വി.പി ഷാജി ആണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ്പ് ബി യിലാണ് കേരളം. ഫെബ്രുവരി നാലിന് കേരളം തെലുങ്കാനയെ നേരിടും. ഫെബ്രുവരി ആറിന് കേരളത്തിന്റെ എതിരാളികൾ പോണ്ടിച്ചേരിയാണ്. ഫെബ്രുവരി എട്ടിന് കേരളം സർവീസസിനെയാണ് നേരിടുക. ടീമിലെ ഒൻപത് പേർ ആദ്യമായാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. ജനുവരി ഒന്നിന് തിരുവനന്തപുരത്താണ് സെലക്ഷൻ ക്യാമ്പ് ആരംഭിച്ചത്. റാംകോ സിമന്റ്സ് ലിമിറ്റഡ് ആണ് ടീമിന്റെ മുഖ്യ സ്‌പോൺസർ.

കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തർ, രാംകോ സിമന്റ്സ് ലിമിറ്റഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രഞ്ജിത് ജേക്കബ് മാത്യൂസ്, രാംകോ സിമന്റ്സ് മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ എ. ഗോപകുമാർ, കെ.എഫ്.എ വൈസ് പ്രസിഡന്റുമാരായ കെ.പി സണ്ണി, രഞ്ജി.കെ.ജേക്കബ്, ട്രഷറർ പി. അഷ്റഫ്, കെ.എസ്.എസ്.സി അഡ്മിൻ ബോർഡ് മെമ്പർ എം.ആർ രഞ്ജിത്, രാംകോ സിമന്റ്സ് ബോർഡ് മാനേജ്മെന്റ് ഡെപ്യൂട്ടി മാനേജർ വിവേക്.വി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കേരള ടീം :എസ്.സീസൺ (ക്യാപ്ടൻ), മിഥുൻ( ഗോൾകീപ്പർ/ വൈസ് ക്യാപ്ടൻ ) രാഹുൽ.വി.രാജ്, ലിജോ.എസ്, ഹജ്മൽ എസ്, മുഹമ്മദ് പാറക്കോട്ടിൽ, സജിത്ത് പൗലോസ്, ജിതിൻ.ജി, ജിപ്‌സൺ ജസ്റ്റസ്, അനുരാഗ് പി.സി, മുഹമ്മദ് ഷെരിഫ് വൈ.പി, ഫ്രാൻസിസ്.എസ്, സ്റ്റെഫിൻ ദാസ്, അലക്‌സ് സജി, മുഹമ്മദ് അസർ.കെ, മുഹമ്മദ് സലാഹ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്, സഫ്‌വാൻ, ഗിഫ്ടി ഗ്രേഷ്യസ് .