mla
അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പതിനാലാമത്തെ വീടിന്റെ ശിലാസ്ഥാപനം പുളിയനത്ത് സിനിമാതാരം ഷറഫുദ്ദീൻ നിർവഹിക്കുന്നു. റോജി എം. ജോൺ എം.എൽ.എ സമീപം

അങ്കമാലി: മഹാപ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി റോജി എം ജോൺ എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയിൽ നിർമ്മിക്കുന്ന പതിനാലാമത്തെ വീടിന്റെ ശിലാസ്ഥാപനം പാറക്കടവ് പഞ്ചായത്തിൽ സിനിമാതാരം ഷറഫുദ്ദീൻ നിർവഹിച്ചു. പുളിയനത്ത് താമസിക്കുന്ന തുമ്പരത്ത് വീട്ടിൽ രാജമ്മ വാസുദേവന്റെ വീടാണ് എം.എൽ.എ മുൻകൈയെടുത്ത് ഭോപ്പാൽ മലയാളി അസോസിയേഷന്റെ (ബി.എം.എ) സഹായത്തോടെ പുനർനിർമ്മിക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വൈ .ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്തംഗങ്ങളായ സി.പി. ദേവസി, സജിത വിജയകുമാർ, രജനി ഉണ്ണി, ഇ.എസ്. നാരായണൻ, ഭോപ്പാൽ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സി. ജോയി, സെക്രട്ടറിമാരായ വിജികുമാർ, ജോസ്, മുൻ പഞ്ചായത്തംഗം ഷീന ഷിബു, ഷൈജോ പറമ്പി, എം.പി. നാരായണൻ, വി.ജി. ജനാർദ്ദനൻ, സുനിൽ ജെ. അറയ്ക്കലാൻ, സെൽജൊ കല്ലറയ്ക്കൽ, സിപി. ഡേവിസ്, സാന്റോ പാനികുളം, എം.ടി. ഉണ്ണി, പി.എസ്. വിൻസെന്റ്, പി.ഒ. ജേക്കബ്, റിജുമോൻ എം.പി എന്നിവർ സന്നിഹിതരായിരുന്നു.