മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ റാക്കാടു ചെക്കുഡാമിനു സമീപം തേലക്കാട്ടുകുഴി തവളക്കുഴി ഭാഗത്തെ നാലു പതിറ്റാണ്ട് പഴക്കമുള്ള നടപ്പാത വാഹന ഗതാഗതത്തിന് അനുയോജ്യമായ വിധത്തിൽ കോൺക്രീറ്റിംഗ് നടത്തി നവീകരിക്കുന്നു. ബ്ലോക്കു പഞ്ചായത്ത് വിഹിതവും എം.ജി.എൻ.ആർ.ഇ.ജി. പദ്ധതിയിൽനിന്നും അനുവദിച്ച ഫണ്ടുമുൾപ്പെടെ ആറുലക്ഷം രൂപ മുടക്കിയാണ് രണ്ടു ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ് നിർവഹിച്ചു. വാർഡുമെമ്പർ സീമ അശോകൻ, ഓവർസിയർ സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.