കൊച്ചി: റോട്ടറി കൊച്ചിൻ സ്മാർട്ട് സിറ്റിയുടെയും പിൻ മൈക്രോ ഇൻഡ്യാ ലിമിറ്റഡ് കമ്പനിയുടെയും ആഭിമുഖ്യത്തിൽ ബിനാനിപുരം ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഐ.ഡി കാർഡുകൾ വിതരണം ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഐ.ഡി കാർഡുകൾ സഹായിക്കുമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്ത റോട്ടറി അസിസ്റ്റന്റ് ഗവർണർ അഡ്വ. മനോജ് ഐ.എം പറഞ്ഞു. റോട്ടറി സ്മാർട്ട്‌സിറ്റി പ്രസിഡന്റ് അനൂപ്‌മേനോൻ, വാർഡ് മെമ്പർ ടി.ജെ. ടൈറ്റസ്, പി.ടി.എ പ്രസിഡന്റ് പ്രദീപ്കുമാർ, അദ്ധ്യാപകരായ ടി.പി. സുധി , ഷെമ്മി കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ്ബ് തയ്യാറാക്കിയ സയൻസ് ലാബിന്റെ ഉദ്ഘാടനവും നടന്നു.