anga
തൃപ്പൂണിത്തുറനഗരസഭ പുലിയന്നൂർ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ അംഗൻവാടി കെട്ടിടം ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ : നഗരസഭ പുലിയന്നൂർ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ അംഗൻവാടി കെട്ടിടം ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഒ.വി സലീം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിഷാ രാജേന്ദ്രൻ, ഇ.കെ. കൃഷ്ണൻകുട്ടി , ദീപ്തി സുമേഷ് , കെ.വി. സാജു , ഷീനാ ഗിരീഷ് , വാർഡ് അംഗങ്ങളായ ടി.ജി. ബിജു ,കെ.ജി. സത്യവ്രതൻ, വി.ആർ. വിജയകുമാർ , ടി..എസ് ഉല്ലാസൻ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാർ ,ശിശു വികസന പദ്ധതി ഓഫീസർ ഇന്ദു .വി .എസ് എന്നിവർ സംസാരിച്ചു.