bar-case-

കൊച്ചി: ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി കെ.എം. മാണി നൽകിയ ഹർജിയിൽ സുപ്രീംകോടതി അഭിഭാഷകൻ അദ്ദേഹത്തിനു വേണ്ടി ഹാജരാകും. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് വാദം ഫെബ്രുവരി ഏഴിലേക്ക് മാറ്റി.

മാണി മന്ത്രിയായിരിക്കെ ബാർ ലൈസൻസ് പുതുക്കി നൽകാൻ ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള വിജിലൻസ് കേസാണിത്. നേരത്തെ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതി ഇതിനായി സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാനും നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജിയും കേസിനൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.