cpm-party-congress

കൊച്ചി: പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സംവരണം അട്ടിമറിക്കരുതെന്ന് സി.എം.പി പത്താം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറകളിലും കീഴാളപ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഭരണഘടനയിൽ അടിസ്ഥാന പ്രമാണമായി സംവരണം ഉൾപ്പെടുത്തിയത്. ഇതിനെ തൊഴിലും ദാരിദ്ര്യവുമായി കൂട്ടിയിണക്കി അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിനൊപ്പം നിൽക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുമെന്ന് വി.കെ. രവീന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

സി.പി. ജോൺ ജനറൽ സെക്രട്ടറി

സി.പി. ജോൺ ജനറൽ സെക്രട്ടറിയായി 21 അംഗ സെക്രട്ടറിയേറ്റിനെയും 47 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്ത് സി.എം.പി പത്താം പാർട്ടി കോൺഗ്രസ് സമാപിച്ചു. സി.എ. അജീർ, സി.എൻ. വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, അഡ്വ. എം.പി. സാജു, പി.ആർ.എൻ. നമ്പീശൻ എന്നിവരാണ് സെക്രട്ടറിമാർ. വി.കെ. രവീന്ദ്രനെ കൺട്രോൾ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു.