mvpa-489
എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം.കെ. മുനീർ, കെ.കെ. പുഷ്പ എന്നിവർ സമീപം

മൂവാറ്റുപുഴ: നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിർദ്ദിഷ്ട മുറിക്കല്ല് ബൈപ്പാസ് അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണണമെന്ന് എൻ.ജി.ഒ.യൂണിയൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കക , ജനറൽ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, എൻ.ജി.ഒ ക്വാർട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കാഷ്വൽ പാർട്ട് ടൈം ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുക, വനിതാ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കുക, സിവിൽ സ്റ്റേഷനിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾക്കും പരിഹാരം ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് കെ.കെ. പുഷ്പ പതാക ഉയർത്തി. ടൗൺ ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ.കെ. സുശീല (പ്രസിഡന്റ് ) , കെ.എസ്. സുരേഷ് ,എം.എം. കുഞ്ഞുമൈതീൻ (വൈസ് പ്രസിഡന്റുമാർ), കെ.എം. മുനീർ (സെക്രട്ടറി), ടി.വി. വാസുദേവൻ,പി.വി. രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറിമാർ), രഞ്ജിത്രാജ്.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

.