oommen-chandy

കൊച്ചി: രാഹുൽ ഗാന്ധിക്ക് തൊട്ടുമുമ്പാണ് ഉമ്മൻചാണ്ടി വേദിയിലെത്തിയത്. കെ.വി. തോമസ് സ്വാഗതപ്രസംഗത്തിൽ ഉമ്മൻചാണ്ടിയുടെ പേരു പറഞ്ഞതോടെ സദസിൽ നിറുത്താതെ കൈയടി. തുടർന്ന് സംസാരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ, മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ എന്നിവരും ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞതോടെ പ്രവർത്തകർ ആർപ്പുവിളിച്ചു. രാഹുൽ ആരവം ശ്രദ്ധയോടെ വീക്ഷിച്ചു. ഉമ്മൻചാണ്ടിയെ പ്രസംഗിക്കാൻ വിളിച്ചതോടെ ആവേശം അത്യുച്ചത്തിലായി. നിറചിരിയോടെ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിലിരുന്ന് തലയ്‌ക്ക് മുകളിൽ കൈയുയർത്തി കൈയടിച്ചു.

ഒരു നേതാവിനും കിട്ടാത്ത പിന്തുണയാണ് മറൈൻഡ്രൈവിലെ നേതൃസംഗമത്തിൽ ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. പിന്നീട് കൂടുതലായി കൈയ്യടി കെ.സുധാകരനായിരുന്നു.