കൊച്ചി: രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്‌ത വി.ഡി. സതീശൻ ശബ്ദസംവിധാനത്തിന്റെ വിക്രിയയിൽ കുഴങ്ങി. ശബ്ദതകരാർ മൂലം വേദിയിൽ വ്യക്തമായി കേൾക്കാൻ കഴിയില്ലായിരുന്നു. പ്രസംഗമദ്ധ്യേ അഞ്ചിലധികം തവണ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ച് സതീശൻ പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. വിവർത്തനം വഷളായതോടെ രാഹുലിന്റെ പ്രസംഗത്തിന്റെ ഒഴുക്കും നഷ്ടപ്പെട്ടു. ഒടുവിൽ രാഹുൽ സ്നേഹപൂർവ്വം സതീശനെ അരുകിലേക്ക് വിളിച്ചു വരുത്തി. സംഭാഷണം കേൾക്കാമെന്നായി സതീശൻ. എന്നിട്ടും രാഹുൽ തോളോട് ചേർത്ത് നിറുത്തി പ്രസംഗപീഠത്തിലെ രണ്ട് മൈക്കുകളിൽ ഒന്ന് സതീശന് നൽകി. പിന്നീടാണ് പ്രസംഗവും വിവർത്തനവും സുഗമമായത്. പ്രസംഗശേഷം ശബ്ദസംവിധാനത്തിലെ കുഴപ്പം കൊണ്ടാണ് തർജ്ജിമയ്‌ക്ക് തടസം നേരിട്ടതെന്നും പരിഭാഷ മികച്ചതാണെന്നും എല്ലാവരും കൈയടിക്കണമെന്നും രാഹുൽ പറഞ്ഞു. ആദ്യം രാഹുൽ കൈയടിച്ചു.