actress

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്ന കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാർച്ച് ആറിനു പരിഗണിക്കാൻ മാറ്റി. പ്രതിയായ നടൻ ദിലീപ് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കേസിന്റെ വിചാരണയ്ക്ക് വനിതാജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇൗ ഹർജികളിൽ തീർപ്പായാലേ വിചാരണ നടപടികൾ തുടങ്ങാനാവൂ. ഇതു കണക്കിലെടുത്താണ് കോടതി തുടർനടപടികൾ മാർച്ചിലേക്ക് മാറ്റിയത്.