vijayi-bhava-

കൊച്ചി: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലന പരിപാടിയായ വിജയീഭവഃയിൽ പങ്കെടുത്തവരുടെ കൂട്ടായ്‌മയായ വിജയീഭവഃ അലുംനി അസോസിയേഷന്റെ 4- ാമത് ബിസിനസ് സമ്മിറ്റ് നാളെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. വി-ഗാർഡ് ഗ്രൂപ്പ് ചെയർമാനും വിജയീഭവഃ രക്ഷാധികാരിയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും .

ഉച്ചയ്ക്ക് 2 മുതൽ 9 വരെയാണ് സമ്മിറ്റ്. ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന് വിജയീഭവഃ ഇൻസ്‌പിറേഷൻ അവാർഡും ജ്യോതി ലാബോറട്ടീസ് സ്ഥാപകനും ചെയർമാനുമായ എം.പി. രാമചന്ദ്രന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി.നന്ദകുമാർ സമ്മാനിക്കും. ബിസിനസിൽ പ്രാഗത്ഭ്യം തെളിയിച്ച സംരംഭകർക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ്,​ സെക്രട്ടറി വിജയ് കൃഷ്ണ‌ൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.