കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നാളെ എറണാകുളത്തെത്തും. വൈകിട്ട് 4.30ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 4.50ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളിലെ മുഖ്യാതിഥിയാകും. കെ.വി. തോമസ് എം.പിയുടെ വിദ്യാധനം പദ്ധതിയിലുൾപ്പെടുത്തി നല്‌കുന്ന കിൻഡിലുകളുടെ ( ഇ - ബുക്ക് റീഡർ) വിതരണോദ്ഘാടനവും നിർവഹിക്കും. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുക്കും. 2ന് രാവിലെ 10.30ന് നാവിക വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി കോട്ടയത്തേക്ക് തിരിക്കും.