mvpa-493
നവകേരള സാംസ്ക്കാരിക യാത്ര സന്ദേശം ജനങ്ങളിലെത്തിക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച നടത്തിയ ജനകീയ ചിത്രരചന കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുന്നു

മുവാറ്റുപുഴ: നവകേരള സാംസ്ക്കാരിക യാത്രാ സന്ദേശം ജനങ്ങളിലെത്തിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും നെഹ്രുപാർക്കിൽ ഒത്തുചേർന്നാണ് ജനകീയ ചിത്രരചന പ്രചാരണം ആരംഭിച്ചത്. കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് ജനകീയ ചിത്രരചന ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് എ.എൽ. രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമതി ജനറൽ കൺവീനർ സി.ആർ. ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.കവി കുമാർ കെ.മുവൂർ, എൻ.വി. പീറ്റർ, തിലകരാജ് , ഐസക്ക് നെല്ലാട്, ടി.എ.കുമാരൻ, ഹസ്സൻ , സരസ്വതി കാവന, വി.കെ. അശ്വതി തുടങ്ങിയവർ ജനകീയ ചിത്രരചനക്ക് നേതൃത്വം നൽകി. ഷാജി എൻ കരുൺ നയിക്കുന്ന നവകേരള സാംസ്കാരിക യാത്ര ഫെബ്രുവരി 8 ന് മൂവാറ്റുപുഴയിൽ എത്തും. രാവിലെ 10ന് വെള്ളൂർക്കുന്നത്ത് വരവേൽപ്പ് നൽകും.