മൂവാറ്റുപുഴ: എറണാകുളം ഡയറ്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഉപജില്ലയിലെ അദ്ധ്യാപകർക്കായി എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിന് പരിശീലനം നൽകി. എ.ഇ.ഒ ആർ. വിജയ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ.എൻ.ജി രമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഡയറ്റ് ലക്ചറർ ഡി.പി. അജി അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ പി.വി.കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കെ.എം. നൗഫൽ, വി.എ. റസീന എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എല്ലാ ശനിയാഴ്ചകളിലും ടൗൺ യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി എൽ.എസ്.എസ് പരിശീലനവും ലിറ്റിൽ ഫ്‌ളവർ എൽ.പി.സ്‌കൂളിൽ യു.എസ്.എസ് പരിശീലനവും നടന്നുവരുന്നു. ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ് സൗജന്യ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.