mvpa-77
മൂവാറ്റുപുഴയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന യുവസാക്ഷ്യം കെ .ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഗാന്ധിസ്മൃതിദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ആയിരങ്ങൾ പങ്കെടുത്ത യുവസാക്ഷ്യം നടത്തി. മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. 130 കവലയിൽ നിന്ന് തുടങ്ങിയ യുവജന റാലി മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ .ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു അദ്ധ്യക്ഷത വഹിച്ചു. സജി ഏലിയാസ്, കെ പി ജയകുമാർ, പി ആർ മുരളീധരൻ, എം.ആർ. പ്രഭാകരൻ, ഷാജി മുഹമ്മദ്, പി.ബി. രതീഷ്, ജയ്സൺ ബേബി എന്നിവർ സംസാരിച്ചു.