mvpa-496
പായിപ്ര എ. എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിസൃതി സദസ് ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു . എം.കെ. ജോർജ് , എം.എസ്.ശ്രീധരൻ , പായിപ്ര കൃഷ്ണൻ , എ.പി. കുഞ്ഞ് , കെ.കെ. പുരുഷോത്തമൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര എ. എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ സംഘടിപ്പിച്ച ഗാന്ധിസൃതി സദസ് ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ ഗാന്ധിസൃതി സന്ദേശം നൽകി. എ.പി. കുഞ്ഞ് , കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.