www
അശമന്നൂർ പഞ്ചായത്ത് ചെറുകുന്നം - പൂമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ നിർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിം സമീപം.

കുറുപ്പുംപടി: അശമന്നൂർ പഞ്ചായത്ത് ചെറുകുന്നം - പൂമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, ബ്ലോക്ക് മെമ്പർ പ്രീത സുകു, പഞ്ചായത്ത് മെമ്പർമാരായ ഹണിത് ബേബി, സുനിൽ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.