salim
ചൂർണിക്കര തായിക്കാട്ടുകര സടക്ക് റോഡ് സൗന്ദര്യവത്കരണം ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലിം ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് തായിക്കാട്ടുകര സടക്ക് റോഡ് സൗന്ദര്യവത്കരണം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ബീന അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫെമിന ഹാരിസ്, പി.കെ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് 2017-18 ആസ്ഥി വികസനഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.