mvpa-497
ചെന്നൈയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാനമായ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ഡെഫിലെ കായിക താരങ്ങൾക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണം

മൂവാറ്റുപുഴ: ചെന്നൈയിൽ നടന്ന 23-ാമത് ദേശീയ ബധിര കായികമേളയിൽ വെന്നിക്കൊടി പാറിച്ച മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ഡെഫിലെ പ്രതിഭകളെ ജന്മനാട് ആദരിച്ചു. ഇന്നലെ രാവിലെ മൂവാറ്റുപുഴയിലെത്തിയ താരങ്ങളെ മൂവാറ്റുപുഴ ടൗൺ യു.പി സ്‌കൂളിന് സമീപം മൂവാറ്റുപുഴ എ.ഇ.ഒ ആർ. വിജയ, ബി.പി.ഒ എൻ.ജി. രമാദേവി, പഞ്ചായത്ത് മെമ്പർ ആന്റണി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി മേരി, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. മെഡൽ ജേതാക്കളായ വിഷ്ണുപ്രിയ വിനോദ്, ആദിത്യ രാജേന്ദ്രൻ, ആൻലിയ അഗസ്റ്റിൻ, ആദിൽ അലി റംസാൻ, വർഗീസ്.വി.യോഹന്നാൻ, അജീഷ്.പി.എസ്, അദ്ധ്യാപിക സിസ്റ്റർ നമിത, കായിക അദ്ധ്യാപിക ഷൈനി ഷാജി എന്നിവരെയാണ് ആദരിച്ചത്. കായിക മേളയിൽ 167 പോയിന്റ് നേടി കേരളം ഓവറാൾ ചാമ്പ്യൻമാരായി.