snvhss
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ വാർഷികാഘോഷം പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.ജി. ശാന്തകുമാരി, അദ്ധ്യാപകൻ പി.വി. സുന്ദരൻ, എന്നിവർക്ക് യാത്രഅയപ്പ് നൽകി. സ്ക്കൂൾ മാനേജർ ഹരി വിജയൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. നിഥിൻ, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, ഡി. ബാബു, സി.പി. ജയൻ, കെ.കെ. നാരായണൻ, പ്രധാന അദ്ധ്യാപിക പി.ആർ. ലത, വി.പി. ജയശ്രീ, മീനാ സുരേഷ്, പി.കെ. സച്ചിതാനന്ദൻ, സി.കെ. ബിജു,, ജോസ് കുര്യാക്കോസ്, കെ.വി. സാഹി എന്നിവർ സംസാരിച്ചു.