കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിലയിൽ പുരോഗതി. ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ ഡബ്ബിംഗിനിടെ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായതോടെ ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റിലേക്ക് മാറ്റി ഉപകരണ സഹായത്തോടെ ശ്വാസം നൽകുകയായിരുന്നു. നില മെച്ചപ്പെട്ട നടൻ വീട്ടുകാരോട് സംസാരിച്ചതായാണ് വിവരം.