കൊച്ചി:കേരള ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് വി.പി.മോഹൻകുമാറിന്റെ സഹോദരനും മുൻ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനുമായ വി പി. ഗോപകുമാർ (85) കാനഡയിലെ ടൊറോന്റോയിൽ നിര്യാതനായി. കാഞ്ഞങ്ങാട് അഡ്വ. കെ.എൻ. കോടോത്തിന്റെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ : പ്രിയദർശിനി കുമാർ, ഗോകുൽ രാജ്കുമാർ. മരുമക്കൾ :ജയദീപ് വെയ്ദ്, മീരാ നമ്പ്യാർ. മറ്റ് സഹോദരങ്ങൾ: പരേതനായ വി.പി. ജയകുമാർ (നാഷണൽ ടെക്സ്റ്റയിൽ കോർപ്പറേഷൻ മുൻ ഡയറക്ടർ) , വിംഗ് കമാൻഡർ വി.പി. കൃഷ്ണകുമാർ.