അടിമാലി: അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനകുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.അടിമാലിയുടെ സാമൂഹ്യ സേവന രംഗത്ത് അടിമാലി ചാരിറ്റബിൾ സൊസൈറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.അടിമാലി ലൈബ്രറി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ ഉദ്ഘാടനം ചെയ്തു.മുപ്പതോളം കുടുംബങ്ങൾക്കാണ് അരിയും പയറുവർഗ്ഗങ്ങളും ഉൾപ്പെടുന്ന കിറ്റുകൾ സൊസൈറ്റി എത്തിച്ച് നൽകിയത്.മനു കെ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ സത്യൻ കോനാട്ട് മുഖ്യപ്രഭാഷണം നടത്തി.എംഎം അൻസാരി, സുരേഷ് കുമാർ,റബീഷ് ബി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.