kk
സുരീലി ഹിന്ദി ജില്ലാ തല പ്ലാനിംഗ് പൈനാവ് ബി.ആർ.സി ഹാളിൽ.സ്റ്റേറ്റ് റിസോഴ്സ് അധ്യാപിക സുജാത കെ.വി ക്ലാസ്സ് നയിക്കുന്നു.

ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും സമഗ്രശിക്ഷാ പദ്ധതിയുടെ കീഴിൽ ഹിന്ദിഭാഷാ പരിപോഷണ പരിപാടിയായ സുരീലി ഹിന്ദി നടത്തുവാൻ തീരുമാനിച്ചു. ആറാം ക്ലാസിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള പഠന സഹായ സാമഗ്രികളുടെ നിർമ്മാണം ജില്ലയിലെ 8 ബി.ആർ.സികളിൽ ഇന്ന് പൂർത്തിയാകും. 4,5 തീയതികളിൽ അതതു ബി.ആർ.സികളിലെ ആറാം ക്ലാസിലെ ഹിന്ദി അദ്ധാപകരെ ഉൾക്കൊള്ളിച്ച് ട്രൈ ഔട്ട് ക്ലാസുകൾ സംഘടിപ്പിക്കും. തുടർന്ന് 10 നകം എല്ലാ സ്‌കൂളുകളിലും 2 ദിവസങ്ങളിലായി സുരീലി ഹിന്ദി പരിപാടി നടക്കും. ജി.എച്ച്.എസ് അടിമാലി, എസ്.ജി.യു.പി.എസ് മൂലമറ്റം, എസ്.എസ്. യു.പി.എസ് നെടുങ്കണ്ടം, ജി.എച്ച്.എസ് പാമ്പനാർ, എസ്.എം.എച്ച്.എസ്‌ കോടിക്കുളം, സെന്റ്. സെബാസ്റ്റ്യൻ യു.പി.എസ് തൊടുപുഴ, ജി.റ്റി.എച്ച്.എസ് കട്ടപ്പന, എൽ.എഫ്.എച്ച്.എസ് മൂന്നാർ എന്നീ സ്‌കൂളുകളിലാണ് ട്രൈ ഔട്ടുകൾ നടക്കുന്നത്. അറക്കുളം ബി.ആർ.സിയിൽ നടന്ന ജില്ലാതല പ്ലാനിംഗിൽ വി.എസ് ഷംസുദീൻ, കെ.വി. സുജാത , മുരുകൻ വി. അയത്തിൽ തുടങ്ങിയവർ പങ്കെടുത്തു.