മറയൂർ: കാന്തല്ലൂരിൽ സ്വകാര്യസ്‌കൂൾ പരിസരത്ത് കഞ്ചാവ് വില്പന നടത്തിയ ആളെ മറയൂർ പൊലീസ് പിടികൂടി. കാന്തല്ലൂർ പുത്തൂർ ഗ്രാമസ്വദേശി മുരുകേശൻ (39) ആണ് പിടിയിലായത്. സ്‌കൂൾ പരിസരത്ത് കഞ്ചാവ് വില്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മറയൂർ എസ്.ഐ. ജി.അജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാകായ പി.കെ. കവിത, ഉണ്ണി, അനു, മനോജ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ദേവികുളം കോടതിയിൽ ഹാജരാക്കി.