kk
ആധാരം എഴുത്തുകാർ തൊടുപുഴ സബ് രജിസ്ട്രാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ആധാരം എഴുത്ത് അസ്സോസിയേഷൻ സംസ്ഥാന സമിതി അംഗം വി.റ്റി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ : പൊതുജനങ്ങൾക്കും ആധാരം എഴുത്തുകാർക്കും സാമ്പത്തിക നഷ്ടം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വിധത്തിൽ രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരെ ആധാരം എഴുത്തുകാർ പണിമുടക്കി തൊടുപുഴ സബ് രജിസ്ട്രാഫീസിനു മുന്നിൽ ധർണനടത്തി.
ഫയലിംങ്ങ് ഷീറ്റ് എ 4 ആക്കുന്നതിന് സമയം അനുവദിക്കുക, ഗഹാൻ നിലനിർത്തുക, ഫയലിംങ്ങ് ഷീറ്റ് വലിപ്പം കുറച്ചതിന് ആനുപാതികമായി വില കുറക്കുക, പരിഷ്‌ക്കാരങ്ങൾ സംഘടനയുമായി ആലോചിച്ച് നടപ്പിലാക്കുക, കുടിക്കട സർട്ടിഫിക്കറ്റിന് ഇ- പെയിമെന്റ് എന്ന് മാത്രമുള്ളത് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാനസമിതി അംഗം വി.റ്റി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പീറ്റർ ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. സമരം അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി സന്തോഷ് അറയ്ക്കൽ, ജില്ലാകമ്മറ്റി അംഗം എം. ജി. വിജയകുമാർ, യൂണിറ്റ് സെക്രട്ടറി കെ. ജി. ഷീല, യൂണിറ്റ് ഭാരവാഹികളായ സി. പി. സുരേഷ്, എം. ജി. സുധാകരൻ നായർ, സുജയ പി, എ.എസ്. ശശി, കെ. ബി. രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.