തൊടുപുഴ: കാരിക്കോട് വെള്ളിയാമറ്റം റാേഡിൽ ടാറിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തൊടുപുഴ റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. മങ്ങാട്ടുകവല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാരിക്കോട് നിന്ന് തിരിഞ്ഞ് തെക്കുംഭാഗം വഴി പോകണം. വെള്ളിയാമറ്റം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആലക്കോട് നിന്ന് തിരിഞ്ഞ് തെക്കുംഭാഗം വഴി പോകണം.

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് തൊടുപുഴയിൽ

തൊടുപുഴ: ഇടുക്കി ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തൊടുപുഴ ഒ.പി.എൻ കളരിയിൽ വച്ച് നടക്കും. സബ് ജൂനിയർ,​ ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. തെക്ക്​- വടക്കൻ ശൈലിയിലായിരിക്കും മത്സരങ്ങൾ. 14 വയസിൽ താഴെയുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും 14 നും 18 നും മദ്ധ്യേ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും മത്സരത്തിൽ പങ്കെടുക്കാം. സീനിയർ വിഭാഗത്തിന് വയസ് ബാധകമല്ല. താത്പര്യമുള്ളവർ വയസ് തെളിയുക്കുന്ന സർട്ടിഫിക്കറ്റുമായി ഇന്ന് രാവിലെ 10 ന് ഒ.പി.എൻ കളരിയിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി ആർ. ജയഗോപാൽ ഗുരുക്കൾ അറിയിച്ചു.