നെടുങ്കണ്ടം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിലും ആചാരലംഘനം നടത്തിയ സർക്കാരിന്റെ ഗൂഢാലോചനയിലും പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് പ്രകടനം നടത്തി. അജി കുളത്തിങ്കൽ, കെ.കുമാർ, രത്നമ്മ ബാലകൃഷ്ണൻ, വിജയമ്മ പദ്മനാഭൻ, ലിജു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.