തൊടുപുഴ: ജില്ലാ ലീഗൽസർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വാഹനാപകട രഹിത പദ്ധതിയായ വഴിക്കണ്ണ് വാഹനപരിശോധന ഇന്നലെയും തുടർന്നു. വെങ്ങല്ലൂർ കോലാനി ബൈപാസ് റോഡിൽ വഴിക്കണ്ണ് സന്ദേശമടങ്ങുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സബ് ജഡ്ജ് ദിനേശ് എം. പിള്ള നിർവ്വഹിച്ചു. ജോയിന്റ് ആർ.ടി.ഒ. ശങ്കരൻപോറ്റി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. മന്മഥൻ, ട്രാഫിക് എസ്.ഐ. എം.ഇ. കുര്യാക്കോസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഇൻസ്‌പെക്ടർ കരുണാകരൻപിള്ള, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര, അരുൺ കോയിക്കൽ, അനൂപ് അരവിന്ദ് എന്നിവർ പങ്കെടുത്തു.