kk
അമൽ

നെടുങ്കണ്ടം: വേദനകളില്ലാത്ത ലോകത്തേയ്ക്ക് അമൽ യാത്രയായി. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോമ്പയാർ മനയ്ക്കപ്പറമ്പിൽ അമൽ ചാക്കോ (21) ആണ് തിരുവനന്തപുരം ആർ.സി.സിയിൽ മരണത്തിന് കീഴടങ്ങിയത്. നാട്ടുകാർ ചേർന്ന് രൂപീകരിച്ച സഹായസമിതിയുടെ നേതൃത്വത്തിലാണ് ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തിയത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കോമ്പയാർ പുലരി ക്ലബ്ബ് എന്നിവയും അമലിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു. കോ - ഓപറേറ്റീവ് കോളേജ് വിദ്യാർത്ഥിയായിരുന്ന അമലിന്റെ സഹപാഠികൾ ചേർന്ന് ഗാനമേള നടത്തിയും, കോമ്പയാർ കേന്ദ്രമായുള്ള ജനമൈത്രി ബസ് ഒരു ദിവസത്തെ വരുമാനം നൽകിയും സഹായിച്ചു. ഏഴ് കീമോതൊറാപ്പികളും ശസ്ത്രക്രിയയും ആവശ്യമായിരുന്നു. നാല് കീമോതെറാപ്പികൾ പൂർത്തീകരിക്കുകയും ചെയ്തു. അതിനിടെയാണ് മരണം അമലിനെ തേടിയെത്തിയത്. പിതാവ്: ചാക്കോ, മാതാവ്: ഏലി.സഹോദരി: അഞ്ജു.