വണ്ടിപ്പെരിയാർ: കുളത്തിൽ വീന്ന മ്ലാവിന് ദാരുണാന്ത്യം. 62ാം മൈലിൽ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ വലിയ കുളത്തിലാണ് ഇന്നലെ ഉച്ചയോടെ മ്ലാവ് വീണത്. വനംവകുപ്പ് അധികൃതരെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും മ്ലാവിനെ രക്ഷിക്കാനായില്ല. പിന്നീട് പീരുമേടിൽ നിന്നും ഫയർഫോഴ്സ് എത്തി ഇതിനെ കരക്കെത്തിച്ചെങ്കിലും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ഫയർഫോഴ്സ് സംഘം വീണ്ടും കരയ്ക്ക് കയറ്റിയെങ്കിലും മ്ലാവിന്റെ ജീവൻ രക്ഷിക്കാനായില്ല. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിലെ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ വന്യജീവികളുടെ സ്ഥിരസാന്നിധ്യമുണ്ട്.