kk
ജയേഷ് ജയരാജൻ

അടിമാലി: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി കുരങ്ങാട്ടി തൊട്ടിയിൽ ജയേഷ് ജയരാജൻ (27)നെയാണ് അടിമാലി പൊലീസ് ഇൻസ്പെക്ടർ പി.കെ.സാബു, എ.എസ്.ഐ സജി പി.ജോൺ എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി മാസങ്ങളായി പീഡിപ്പിക്കുകയും ഒടുവിൽ പിന്മാറുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി . അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ജയേഷിനെ റിമാന്റ് ചെയ്തു.