കുമളി: വനം വകുപ്പിലെ വിവിധ കാറ്റഗറിയിൽപ്പെടുന്ന ഫോറസ്റ്റ് ഡ്രൈവറുമാരുടെ നിയമനം പുനർനിർണയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ജോയിൻ്റ് കൗൺസിൽ കുമളി മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിലെ ഡ്രൈവർമാരുടെ നിയമന പുനർനിർണയമെന്ന കാലങ്ങളായുള്ള ആവശ്യം വനം വകുപ്പ് മന്ത്രിയുടെ ഇടപെടൽകൊണ്ടാണ് യാഥാർത്ഥ്യമായത്. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് ഭരണ വിഭാഗം സി.സി.എഫ് ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത് ഡ്രൈവറുമാരോടുള്ള വെല്ലുവിളിയാണെന്നും ജോയിൻ്റ് കൗൺസിൽ ആരോപിച്ചു. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയതായി മേഖലാ പ്രസിഡന്റ് ഒ. ബിജുവും സെക്രട്ടറി ഷെനോ പുതിയിടത്തും അറിയിച്ചു.